കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ശക്തമാകുന്നതിനിടെ സാഹചര്യം വിലയിരുത്താൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും. പെരുന്നാൾ പരിഗണിച്ച് ഇളവുകൾ കൂടുതൽ വേണമെന്ന ആവശ്യം ശക്തമാണ്. വ്യാപാരികളുമായി മുഖ്യമന്ത്രി നാളെ നേരിട്ട് ചർച്ച നടത്തുന്നുണ്ട്.

ഷൂട്ടിംഗിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സർക്കാർ ചർച്ച ചെയ്യും. ലോക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും

Post a Comment

أحدث أقدم