രാമപുരം: ആറാട്ടുപുഴ തോട്ടിൽ അമ്പാട്ട് ചെക്ഡാമിനു സമീപം നീന്താൻ ഇറങ്ങിയ നഴ്സിങ് വിദ്യാർഥി മുങ്ങിമരിച്ചു. രാമപുരം മണ്ണൂർ വിൻസെന്റിന്റെ മകൻ ഷാരോൺ(19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30 നായിരുന്നു അപകടം. മണിപ്പാൽ നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ഷാരോൺ. രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ തോട്ടിൽ നീരൊഴുക്ക് ശക്തമായിരുന്നു.
കൂട്ടുകാരുമൊത്ത് എത്തിയ ഷാരോൺ തോട്ടിൽ ഇറങ്ങിയപ്പോൾ കുത്തൊഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ തോട്ടിൽ ഇറങ്ങിയിരുന്നില്ല. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരാണ് ഷാരോണിനെ കരയ്ക്കെത്തിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
إرسال تعليق