ആലപ്പുഴ| പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല പാണാവള്ളി തൃച്ചാറ്റുകുളം നെന്‍മലോത്ത് സച്ചിന്‍ (23) ആണ് അറസ്റ്റിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കടത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാള്‍ വേറെയും പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധന നടക്കുകയാണെന്ന് ചേര്‍ത്തല സി എ പി ശ്രീകുമാര്‍ പറഞ്ഞു
إرسال تعليق