ജപ്പാന്‍ തീരത്ത് ചരക്കു കപ്പല്‍ രണ്ടായി പിളര്‍ന്നു; കടലിലേക്ക് എണ്ണ ചോര്‍ച്ച



നോര്‍ത്തേണ്‍ ജപ്പാന്‍ തീരത്ത് ചരക്ക് കപ്പല്‍ തകര്‍ന്ന് രണ്ടായി പിളര്‍ന്നു. പനാമ ഫ്‌ലാഗ് ചെയ്ത കപ്പലാണ് തകര്‍ന്നത്. കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി. കടലില്‍ രണ്ട് ഭാഗമായി പിളര്‍ന്ന കപ്പലിന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. ജപ്പാനിലെ ഹചിനൊ തീരത്ത് വെച്ചാണ് കപ്പല്‍ പിളര്‍ന്നത്.

കപ്പലിന് എണ്ണച്ചോര്‍ച്ചയുണ്ടാവുകയും 24 കിലോ മീറ്റര്‍ ദൂരപരിധിയില്‍ കടലില്‍ എണ്ണ ഒഴുകുകയാണെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. കപ്പലില്‍ 21 ക്രൂ അംഗങ്ങളാണുണ്ടായത്. ചൈനീസ് ഫിലിപ്പിന്‍സ് പൗരറും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരെല്ലാം രക്ഷപ്പെടുത്തി. എണ്ണച്ചോര്‍ച്ച തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഈ ശ്രമം വിജയിച്ചിട്ടില്ല. തകര്‍ന്ന കപ്പല്‍ തട്ടി സമുദ്ര പാതയില്‍ അപകടമുണ്ടാവാതിരിക്കാന്‍ കടലില്‍ പട്രോള്‍ ബോട്ടുകള്‍ വിന്യസിച്ചിട്ടുണ്ട്.

തായ്‌ലന്റില്‍ നിന്നാണ് ഈ ചരക്കു കപ്പല്‍ പുറപ്പെട്ടത്. 39,910 ടണ്ണാണ് കപ്പലിന്റെ ഭാരം. യാത്രാ മധ്യേമണ്‍തിട്ടയില്‍ തട്ടിയ ചരക്ക് കപ്പല്‍ അവിടെ കുടുങ്ങിപ്പവാതെ രക്ഷപ്പെട്ടെങ്കിലും ഈ അപകടം മൂലം ഒരു ചെറിയ വിള്ളല്‍ കപ്പലിനുണ്ടായിരുന്നു. ഈ വിള്ളല്‍ വീണ്ടും പിളര്‍ന്നതോടെയാണ് കപ്പല്‍ രണ്ടായി മുറിഞ്ഞത്.




Post a Comment

أحدث أقدم