ഇ-ബുൾ ജെറ്റിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം തടവ് കിട്ടാവുന്ന വകുപ്പുകൾ e_ bull_ jet



കണ്ണൂർ: 

യൂടൂബ് വ‍്‍ളോഗർമാരായ ഇ–ബുൾജെറ്റ്‌ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ജില്ലാ സെഷൻസ്‌ കോടതിയെ സമീപിച്ചേക്കും. പൊതുമുതൽ നശിപ്പിച്ച കേസിൽ ലിബിനും എബിനും ജാമ്യം നൽകുന്ന തെറ്റാഴ് കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് നേരത്തെ പൊലീസ് വാദിച്ചിരുന്നു. ഈ വാദത്തെ തള്ളിയാണ് കോടതി ജാമ്യം നൽകിയത്. എന്നാൽ പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ ബി പി ശശീന്ദ്രൻ മുഖേന സമർപ്പിക്കാൻ പോകുന്ന ഹർജിയിലും സമാന വാദവമാവും പൊലീസ് ഉന്നയിക്കുക.

കണ്ണൂർ ആർടിഒ ഓഫീസിൽ അതിക്രമിച്ചുകയറി പൊതുമുതൽ നശിപ്പിച്ചുവെന്നാണ് ഇരുവർക്കെതിരെയും പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇതു കൂടാതെ ഇരുവരുടെയും വ്ളോ​ഗുകൾ വിശദമായി പൊലീസ് പരിശോധിച്ചു വരികയാണ്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇരുവരെയും നാല് മണിക്കൂറിലധികം നേരം പൊലീസ് ചോദ്യം ചെയ്തിരുന്നു.

മുൻപ് ഇവരുടെ വ്ളോ​ഗിൽ ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലുണ്ടായത്. ഇവർക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം ഏഴ് വർഷം വരെ ശിക്ഷ ലഭിക്കും. ഇവരുടെ കൈവശം നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും, ക്യാമറയും ഫൊറൻസിക് പരിശോധനക്കയച്ചിട്ടുണ്ട്. 


Post a Comment

أحدث أقدم