എസ് എഫ് ഐ ബിജെപി സംഘർഷം; നാല് പ്രവർത്തകർക്ക് പരിക്കേറ്റു

കൊല്ലം; കൊല്ലം കടയ്ക്കലില്‍ എസ് എഫ് ഐ പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ശത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.
എസ് എഫ് ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനും മറ്റ് മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്.സഹിന് കൈക്കാണ് വെട്ട് ഏല്‍ക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കടയ്ക്കല്‍ എസ് എച്ച്‌ എം കോളേജിന്‌ സമീപമാണ് സംഭവം.

കോളേജില്‍ ബി ജെ പി പ്രവര്‍ത്തകര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആയുധപൂജ നടത്തിയെന്ന് എസ് എഫ് ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിനാണ് ബി ജെ പി പ്രവര്‍ത്തകര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ ആക്രമിച്ചതെന്നാണ് ആരോപണം. അതേസമയം ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ബിജെപി പ്രവര്‍ത്തകെ ആക്രമിക്കുകയായിരുന്നുവെന്നാണ് മറുഭാഗ]ത്തിന്റെ ആരോപണം. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം തുടരുന്നുണ്ട്.

Post a Comment

أحدث أقدم