കാസർകോട് രമേഷ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പൊതുപരിപാടിയിൽ സംഘർഷം; കോണ്ഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി


കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിന് പിന്നാലെ രമേശ് ചെന്നിത്തലയുടെ പൊതുപരിപാടി റദ്ദാക്കി. കാസര്‍ഗോഡ് പിലിക്കോടാണ് നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടിയത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് ചെന്നിത്തലയുടെ പരിപാടി റദ്ദാക്കിയത്.
സംസ്‌കാര കാസര്‍കോട് ജില്ലാ സമിതി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ് റദ്ദാക്കിയത്. ഒരു വിഭാഗം നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നു എന്നാരോപിച്ചാണ് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത്. തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ഇതിനിടെ മുന്‍ എംഎല്‍എ കെ.പി കുഞ്ഞിക്കണ്ണനെയും മുന്‍ ഡിസിസി അധ്യക്ഷന്‍ ഹക്കീം കുന്നിലിനേയും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും ശാന്തരാക്കി മടങ്ങുകയായിരുന്നു.

Post a Comment

أحدث أقدم