ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെന്നൈയില്‍ വച്ചു മാത്രമേ താന്‍ പാഡഴിക്കൂയെന്നു വ്യക്തമായ സൂചന നല്‍കി നായകന്‍ മഹേന്ദ്ര സിങ് ധോണി.തന്റെ ആരാധകര്‍ക്ക് തന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ അവസരം ഉണ്ടാവുമെന്നും ചെന്നൈയില്‍ വന്ന് അവസാന മത്സരം കളിച്ച് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ധോണി പറഞ്ഞത്. ഐ.പി.എല്‍. ആരംഭിച്ച 2008 മുതല്‍ ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായിരുന്നു. അവസാനമായി 2019-ലാണ് ധോണി ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ കളിച്ചത്. അടുത്ത വര്‍ഷത്തെ ഐ.പി.എല്ലിനും ധോണി ഉണ്ടാവുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ഇന്ത്യ സിമെന്റ്‌സ് പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ട് ചടങ്ങില്‍ സംസാരിക്കവെയാണ് ധോണി ഇക്കാര്യം വ്യക്തമാക്കിയത്. ''വിരമിക്കല്‍ മത്സരം നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാകും. ചെന്നൈയില്‍ ഒടുവിലത്തെ മത്സരം കളിക്കണമെന്നാണ് ആഗ്രഹം. എല്ലാ ആരാധകരേയും അവിടെ കാണാമെന്നാണ് പ്രതീക്ഷ''- ധോണി പറഞ്ഞു. 2020-ലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നു വിരമിച്ചത്. അതിനു ശേഷം ഐ.പി.എല്ലില്‍ മാത്രമാണ് കളിച്ചത്. 2020 സീസണില്‍ ചെന്നൈ ഏറ്റവും മോശം പ്രകടനം നടത്തിയപ്പോള്‍ ധോണിക്കെതിരെയായിരുന്നു വിമര്‍ശനമെല്ലാം. ഇതോടെ ധോണി വിരമിച്ചേക്കുമെന്ന അഭ്യൂഹവുമുയര്‍ന്നു. എന്നാല്‍, നടപ്പു സീസണില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി മാറാന്‍ ധോണിക്കും സംഘത്തിനും സാധിച്ചു. ഇതോടെ ഈ സീസണ്‍ കിരീടം നേടി ധോണി വിരമിക്കുമെന്നായി അഭ്യൂഹങ്ങള്‍.
കൂടാതെ ഈ സീസണ്‍ ഐ.പി.എല്ലിനു ശേഷം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപദേഷ്ടാവായി ധോണിയെ നിയമിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും ധോണി ചെന്നൈ ടീമില്‍ തുടരാന്‍ സാധ്യതയില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ ഐ.പി.എല്‍ ഇന്ത്യയിലായിരിക്കുമെന്നാണ് പ്രതീക്ഷ. അങ്ങിനെയെങ്കില്‍ ധോണി വീണ്ടും ചെന്നൈയില്‍ കളിക്കാനിറങ്ങും. എത്രവര്‍ഷം വേണമെങ്കിലും ധോണിക്ക് സി.എസ്.കെയില്‍ കളിക്കാമെന്നാണ് ടീം മാനേജ്‌മെന്റ് നല്‍കിയ വാഗ്ദാനം. ബാറ്റിങ്ങില്‍ ഫോമിലല്ലെങ്കിലും ധോണിയെ ക്യാപ്റ്റനായി സി.എസ്.കെ. കൂടെനിര്‍ത്തും. മെഗാ ലേലത്തിലും ധോണിയെ സി.എസ്.കെ. വിട്ടുനല്‍കില്ല.
إرسال تعليق