അടുത്ത മാസം നാലാം തീയതി ആരംഭിക്കാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കുള്ള തമിഴ്നാട് ടീമിനെ പ്രഖ്യാപിച്ചു. സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്കാണ് ടൂർണമെന്റിൽ ടീമിനെ നയിക്കുന്നത്. പരിക്കിനെത്തുടർന്ന് ഐപിഎല്ലിന്റെ രണ്ടാം പാദം നഷ്ടമായ യുവ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. ടൂർണമെന്റിൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നായ തമിഴ്നാട് അതിശക്തമായ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
നേരത്തെ ഇംഗ്ലണ്ടിൽ വെച്ച് സെലക്ട് കൗണ്ടി ഇലവനെതിരെ നടന്ന പരിശീലന മത്സരത്തിനിടെയായിരുന്നു സുന്ദർ പരിക്കിന്റെ പിടിയിലായത്. വിരലിനേറ്റ പരിക്ക് മൂലം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയും പിന്നാലെ പതിനാലാം എഡിഷൻ ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങളും താരത്തിന് നഷ്ടമായി. സുന്ദറിനെക്കൂടാതെ കോവിഡ് 19 മൂലം ഐപിഎല്ലിന്റെ യു എ ഇ പാദം നഷ്ടമായ ടി നടരാജൻ, സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, വിജയ് ശങ്കർ, സന്ദീപ് വാര്യർ എന്നിവരും മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്നാടിന്റെ 20 അംഗ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്. ഇതിൽ വിജയ് ശങ്കറാണ് ടീമിന്റെ ഉപനായകൻ.
തമിഴ്നാട് സ്ക്വാഡ് ഇങ്ങനെ: ദിനേഷ് കാർത്തിക്ക്, വിജയ് ശങ്കർ, വാഷിംഗ്ടൺ സുന്ദർ, ടി നടരാജൻ, സന്ദീപ് വാര്യർ, ആർ സായി കിഷോർ, ബാബ അപരാജിത്, എൻ ജഗദീശൻ, എം അശ്വിൻ, ഷാരൂഖ് ഖാൻ, ഹരി നിശാന്ത്, എം സിദ്ധാർത്ഥ്, ഗംഗ ശ്രീധർ രാജു, എം മൊഹമ്മദ്, ജെ കൗസിക്, ആർ സഞ്ജയ് യാദവ്, ആർ സിലംബരസൻ, ആർ വിവേക് രാജ്, ബി സുദർശൻ, പി ശരവണ കുമാർ.
إرسال تعليق