തിരുവനന്തപുരം | എന്‍ജിനീയറിംഗ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 51,031 പേരാണ് യോഗ്യത നേടിയത്. 47,629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 73,977 പേരാണ് ആകെ പരീക്ഷ എഴുതിയത്. എന്‍ജിനീയറിംഗില്‍ വടക്കാഞ്ചേരി സ്വദേശി ഫായ്സ് ഹാഷിലിന് ഒന്നാം റാങ്ക് ലഭിച്ചു. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഹരിശങ്കറിനാണ്. മൂന്നാം റാങ്ക് നയര്‍ കിഷോര്‍ (കൊല്ലം) നും നാലാം റാങ്ക് കെ സഹല്‍ (മലപ്പുറം)നുമാണ്. ആദ്യ നൂറ് റാങ്കില്‍ ഉള്‍പ്പെട്ടവരില്‍ 78 പേര്‍ ആണ്‍കുട്ടികളാണ്.
ഫാര്‍മസിയില്‍ ഫാരിസ് അബ്ദുല്‍ നാസര്‍ കല്ലയിലിനാണ് ഒന്നാം റാങ്ക്. തേജസ്വിനി വിനോദ് രണ്ടും അക്ഷര ആനന്ദ് മൂന്നും റാങ്കുകള്‍ സ്വന്തമാക്കി. ആര്‍കിടെക്ചറില്‍ തേജസ് ജോസഫ് ഒന്നാം റാങ്ക് നേടി. അമ്പിളി രണ്ടാം റാങ്കും ആദിനാഥ് ചന്ദ്ര മൂന്നാം റാങ്കും കരസ്ഥമാക്കി.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് ഫലം പ്രഖ്യാപിച്ചത്. എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ ഫായിസ് ഹാഷിലിനെ മന്ത്രി ആര്‍ ബിന്ദു വാര്‍ത്താ സമ്മേളനത്തിനിടെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഒക്ടോബര്‍ 11നാണ് ആദ്യ അലോട്ട്മെന്റ്.ഒക്ടോബര്‍ 25-നകം പ്രവേശനം പൂര്‍ത്തിയാക്കും. ceekerala.govt.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭിക്കും.
إرسال تعليق