നിയമസഭാ കൈയാങ്കളി കേസ്; വിടുതല്‍ ഹരജി കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം | നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള പ്രതികള്‍ നല്‍കിയ വിടുതല്‍ ഹരജി കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ശിവന്‍കുട്ടിക്കു പുറമെ, മുന്‍ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ എ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്‍കിയ വിടുതല്‍ ഹരജിയാണ് കോടതി പരിഗണിക്കുന്നത്.

2015 മാര്‍ച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. ബാറുകള്‍ തുറക്കാന്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണി ബാര്‍ ഉടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബജറ്റ് അവതരണം തടസപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങള്‍ സഭയില്‍ അരങ്ങേറിയത്. മാണിയെ ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ക്ഷണിക്കുന്നത് തടയാന്‍ പ്രതിപക്ഷം സ്പീക്കറുടെ ഡയസില്‍ കയറി. ഡയസിലെ കമ്പ്യൂട്ടറുകളും കസേരകളും തകര്‍ത്തു. ഇതിനിടയില്‍ ബജറ്റ് അവതരിപ്പിച്ചതായി കെ എം മാണി പ്രഖ്യാപിച്ചു.

 

Post a Comment

أحدث أقدم