നാളുകൾക്ക് ശേഷം ഒടുവിൽ പിവി അൻവർ എംഎൽഎ നാട്ടിലേക്ക്. ഇന്ന് രാത്രിയോടെ കേരളത്തിലെത്തും. ബിസിനസ് ആവശ്യത്തിന് തുടരെ നാട്ടിൽ നിന്നും പോവുന്ന പിവി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. എംഎൽഎക്കെതിരെ നടപടി എടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയുമുണ്ടായി. 12 ദിവസം നീണ്ടു നിന്ന കേരള നിയമസഭയിലെ ഒന്നാം സമ്മേളനത്തിൽ അഞ്ച് ദിവസമാണ് അൻവർ സഭയിൽ ഹാജരായത്. 17 ദിവസം നീണ്ട രണ്ടാം നിയമസഭാ സമ്മേളനത്തിൽ ഒരു ദിവസം പോലും എംഎൽഎ വന്നില്ല. മൂന്നാം സമ്മേളനം തുടങ്ങിയിട്ട് ഇന്നേക്ക് ആറ് ദിവസമായിട്ടും എംഎൽഎ എത്തിയിട്ടില്ല. ആകെ ഇരുപത്തിയൊന്‍പത് ദിവസം സഭ സമ്മേളിച്ചതില്‍ അഞ്ച് സമ്മേളനങ്ങളില്‍ മാത്രമാണ് അന്‍വര്‍ സഭയില്‍ ഉണ്ടായിരുന്നത്. നിയമസഭ സെക്രട്ടേറിയേറ്റ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടിള്ളത്.
അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്നും വിട്ടുനിന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നിയമനിര്‍മ്മാണത്തിനായി പ്രത്യേക നിയമസഭ സമ്മേളനം ചേരുമ്പോഴും എംഎല്‍എ സഭയിലില്ല.
സഭയിലെ വിവിധ സമിതികളിലെ അംഗവും കൂടിയാണ് പിവി അൻവർ. ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, സർക്കാർ നൽകുന്ന ഉറപ്പുകൾ സംബന്ധിച്ച സമിതി, ഭക്ഷ്യ, സിവിൽ സപ്ലൈസ് സംബന്ധിച്ച സമിതി എന്നിവയിൽ പിവി അൻവർ അംഗമാണ്. ഈ സമിതികൾ മൂന്നോളം യോഗങ്ങൾ ഇതുവെര ചേർന്നു. എന്നാൽ ഈ യോഗങ്ങളിലൊന്നും എംഎൽഎ പങ്കെടുത്തിട്ടില്ല.
إرسال تعليق