ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിറകെ

ന്യൂഡല്‍ഹി | ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നില്‍. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍ 101ാം സ്ഥാനത്താണ് ഇന്ത്യ. 2020ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡൈ്വഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്,അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് തുടങ്ങിയവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.’

കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളാണ് ഇന്ത്യയെ പട്ടികില്‍ പിന്നിലേക്കടുപ്പിച്ചതെന്നാണ് വിലയിരുത്തുന്നത്. അതേ സമയം ശിശുമരണ നിരക്ക് കുറയ്ക്കാനും ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

പട്ടിണിയുടെ കാര്യത്തില്‍ ആപത്സൂചനയുള്ള വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ടില്‍ ഉള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്.

Post a Comment

أحدث أقدم