സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി പിവി അന്‍വര്‍ എംഎല്‍എ. പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പ്രജ സിനിമയിലെ ഷമ്മി തിലകന്റെ രംഗമാണെന്നും അതും സതീശന്റെ ഡയലോഗും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ടെന്നും അന്‍വര്‍ പരിഹാസത്തോടെ പറഞ്ഞു. സിപിഐഎം സെക്രട്ടറിക്ക് മറുപടി പറയാനൊന്നും സതീശന്‍ ആയിട്ടില്ലെന്നും ഒരു സ്വതന്ത്ര എംഎല്‍എയുടെ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് എകെജി സെന്ററിലേക്ക് എത്തി നോക്കി ഓരിയിടുന്നതെന്നും അന്‍വര്‍ വിമര്‍ശിച്ചു.
പിവി അന്‍വര്‍ പറഞ്ഞത്:
'പിണറായിയുടെ രാജസദസിലെ വിദൂഷകന്റെ വേഷമാണ് എ. വിജയരാഘവന്.എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വരണ്ട.' പ്രതിപക്ഷ നേതാവിന്റെ മുകളിലത്തെ ഡയലോഗ് കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് പ്രജ സിനിമയിലെ ഈ രംഗമാണ്. ഷമ്മി തിലകന്റെ കഥാപാത്രത്തിന്റെ ഡയലോഗും സതീശന്റെ ഡയലോഗും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്.അതില്‍ ചിലത് ഇവിടെ കുറിക്കുന്നു.
പത്ത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആയിരങ്ങളുടെ കൈയ്യില്‍ നിന്ന് മണി ചെയിനിന്റെ പേരില്‍ കൊള്ള നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ സഖാവ് വിജയരാഘവന്?
സ്വന്തം മണ്ഡലത്തിലെ ഒരു വോട്ടറേയും അയാളുടെ ഭാര്യയേയും സ്വന്തം വേരിഫൈഡ് പേജില്‍ നിന്ന് കേട്ടാലറയ്ക്കുന്ന തെറിവിളിച്ചിട്ട് 'അയ്യോ എന്റെ പേജ് ഹാക്ക് ചെയ്‌തേ' എന്ന് ഉളുപ്പില്ലാതെ വന്ന് പറയാന്‍ കഴിയുമോ സഖാവ് വിജയരാഘവന്?
But I Can..Because..I was tSrong..
നീറ്റ ജലാറ്റിന്‍ കമ്പനിയുടെ തൊഴിലാളി നേതാവെന്ന പേരില്‍ അവിടെ ഞെളിഞ്ഞിരുന്ന്,എല്ലാ കൊള്ളരുതായ്മകള്‍ക്കും പങ്കുപറ്റാനും അവിടുത്തെ മലിനീകരണ പ്രശ്‌നത്തെ വെള്ളപൂശി ഹരിത എം.എല്‍.എ എന്ന പേരും സ്വയം ചാര്‍ത്തി ഞെളിഞ്ഞ് നടക്കാന്‍ കഴിയുമോ സഖാവ് വിജയരാഘവന്?
But I Can..Because..I was tSrong..
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിക്ക് മറുപടി പറയാനൊന്നും മണി ചെയിന്‍ സതീശന്‍ ആയിട്ടില്ല..ഇവിടെ ഒരു സ്വതന്ത്ര എം.എല്‍.എയുടെ ചോദ്യത്തില്‍ നിന്ന് ഒളിച്ചോടുന്നവനൊക്കെയാണ് ഇനി..എ.കെ.ജി സെന്ററിലേക്ക് എത്തി നോക്കി ഓരിയിടുന്നത്!!
إرسال تعليق