മുസ്ലിങ്ങൾക്കിടയിൽ പ്രചാരത്തിലുള്ള ഖുറാൻ ആപ്പ് ചൈനയിൽ നിന്ന് നീക്കം ചെയ്ത് ആപ്പിൾ. ചൈനീസ് അധികൃതരിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് ഖുറാൻ മജീദ് എന്ന ആപ്പ് നീക്കം ചെയ്തത്. നിലവിൽ ചൈനയിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ഖുറാൻ മജീദ് ആപ്പ് ലഭിക്കുന്നില്ല. 10 ലക്ഷത്തോളം പേരാണ് ചൈനയിൽ ഖുറാൻ മജീദ് ആപ്പ് ഉപയോഗിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ചൈന.
ചൈന ഔദ്യോഗികമായി ഇസ്ലാം മതത്തെ അംഗീകരിക്കുന്നുണ്ട്. പക്ഷെ രാജ്യത്ത് എല്ലാ മതപരമായ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ട്. സിൻജിയാങ് പ്രവിശ്യയിലെ ഉയിഗൂർ മുസ്ലിങ്ങൾക്കെതിരെ ചൈനീസ് ഭരണകൂടം മനുഷ്യാകാശ ലംഘനങ്ങൾ നടത്തുന്നുണ്ടെന്ന ആരോപണവുമുണ്ട്.
إرسال تعليق