
സംസ്ഥാന പോലീസിൽ ഐപിഎസ് ഉദ്യോഗസ്ഥർക്ക് മാറ്റം. ബീവറേജ് കോർപ്പറേഷൻ എം ഡി ആയിരുന്ന യോഗേഷ് ഗുപ്തയ്ക്ക് എഡിജിപി പദവി നൽകി. പോലീസ് ട്രെയിനിങ്ങ് എഡിജിപി ആയാണ് നിയമനം. പകരം ശ്യാം സുന്ദറിനെയാണ് ബെവ്കോ എംഡി ആയി നിയമിച്ചത്. കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിച്ച് തിരിക എത്തിയ രാഹുൽ ആർ നായരെ കോഴിക്കോട് ക്രൈംബ്രാഞ്ച് മൂന്നിൽ എസ്.പി ആയി നിയമിച്ചു.
പുതുതായി ഐപിഎസ് എസ് ലഭിച്ച എട്ട് പേർക്കും പുതിയ പദവി നൽകിയിട്ടുണ്ട്. എൻ ഐ എ എസ്.പി ആയിരുന്ന എ.പി ഷൗക്കത്തലിയ്ക്ക് ആൻറി ടെററിസ്റ്റ് സ്ക്വാഡ് എസ്.പി ആയാണ് നിയമനം. അതേസമയം തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതലയിൽ നിന്ന് മാറ്റിയ ചൈത്ര തെരേസ ജോണിനെ റെയിൽവേ എസ്പിയായി നിയമിച്ചു.
إرسال تعليق