യുഎഇയിലും സൗദി അറേബ്യയിലുമായി രോഗബാധിതരായ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ അടുത്തിടെ മരിച്ച രണ്ടു വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. ദുബായില്‍ താമസിക്കുന്ന വിജിത് വിജയനും കുടുംബവുമാണ് തങ്ങളുടെ രണ്ടു വയസ്സുകാരനായ മകൻ വിവാൻ വിജിത് വിജയന്റെ അവയവങ്ങൾ ദാനം ചെയ്തത്. വിജിത് വിജയൻ മലയാളിയാണെന്നാണ് സൂചന.
ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിജിത് വിജയനെയും കുടുംബത്തെയും സമൂഹ മാധ്യമത്തിലൂടെ അഭിനന്ദിച്ചു. മകന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായ വിജയന്റെ കുടുംബത്തിന്റെതീരുമാനം തനിക്ക് ഏറ്റവും ഹൃദയഹാരിയായ വാർത്തയായി അനുഭവപ്പെട്ടെന്നും ഷെയ്ഖ് ഹംദാൻ കൂട്ടിച്ചേർത്തു.
إرسال تعليق