ഒമിക്രോണ്‍: മാര്‍ഗരേഖ പ്രസിദ്ധീകരിച്ചു; ഹൈ റിസ്ക് പട്ടികയില്‍ 12 രാജ്യങ്ങള്‍







ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യാന്തര യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍  റജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണം. RT-PCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും. 





ഹൈ റിസ്ക് യാത്രക്കാര്‍ക്ക് പ്രത്യേകനിബന്ധന: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കര്‍ശനനിബന്ധനകള്‍. രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ RT PCR ടെസ്റ്റിന് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴുദിവസം ക്വാറന്റീന്‍.





ഹൈ റിസ്ക് പട്ടികയില്‍ 12 രാജ്യങ്ങള്‍: ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലദേശ്, ഇസ്രയേല്‍, സിംഗപൂര്‍, മൊറീഷ്യസ്,  ബോട്സ്വാന, ന്യൂസിലന്‍ഡ്, ചൈന, സിംബാ‌ബ്‌വേ, ഹോങ്കോങ്.



Post a Comment

أحدث أقدم