അനധികൃത തൊഴിലാളികളെ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന







മുഹറഖ് പൊലീസ് വിഭാഗം, നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
അനധികൃതമായി രാജ്യത്ത് തങ്ങുന്ന വിദേശ തൊഴിലാളികളെ പിടികൂടുന്നതിനായി ബഹ്റൈനിലെ മുഹറഖില്‍ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി പരിശോധന നടത്തി. തൊഴിലാളികള്‍ കൂടുന്ന ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.




 മുഹറഖ് പൊലീസ് വിഭാഗം, നാഷണാലിറ്റി, പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന. നിയമ വിരുദ്ധരായ തൊഴിലാളികളുടെ സാന്നിധ്യം അവസാനിപ്പിക്കുന്നതിന് നിരവധി നടപടികളാണ് എല്‍.എം.ആര്‍.എ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. നിയമ ലംഘകരെ പിടികൂടുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നത് തുടരുമെന്ന് ലേബര്‍ ഇന്‍സ്പെക്ഷന്‍ വിഭാഗം അറിയിച്ചു.



Post a Comment

أحدث أقدم