കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 1.5 കോടിയുടെ സ്വർണം പിടികൂടി





കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി അഞ്ച് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായ്-കോഴിക്കോട് ഇൻഡിഗോ വിമാനത്തിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സംഭവത്തിൽ 2 പേർ അറസ്റ്റിലായി.




അജിനാസ്, റഹീസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 2 കിലോ 127 ഗ്രാം തൂക്കം വരുന്ന സ്വർണമാണ് ഇവരിൽ നിന്നും പിടികൂടിയത്. സമീപകാലത്തെ ഏറ്റവും വലിയ സ്വർണവേട്ടയാണ് കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായിരിക്കുന്നത്.

Post a Comment

أحدث أقدم