പ്രധാനമായും മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് റേഷൻ കാർഡ് ഉടമകൾക്ക് വേണ്ടി അറിയിപ്പ് നൽകിയിരിക്കുന്നത്. റേഷൻ കാർഡും ആധാർ നമ്പറുമായി ലിങ്ക് ചെയ്യാത്ത ആളുകൾ ഇനിയും നമ്മുടെ സംസ്ഥാനത്ത് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ഈ കാര്യം ചെയ്തു തീർക്കണം.
ഡിസംബർ മാസം പതിനഞ്ചാം തീയതിക്ക് ഉള്ളിൽ തന്നെ റേഷൻ കാർഡ് ആധാർ കാർഡ് ആയി ബന്ധിപ്പിക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ്. കാർഡുകളിൽ എന്തെങ്കിലും തെറ്റുകൾ തിരുത്തൽ ഉണ്ടെങ്കിൽ ഈ കാര്യവും ഉടനെ തന്നെ ചെയ്തു തീർക്കേണ്ടതാണ്.
പേര്, മേൽവിലാസം, വയസ്സ്, കാർഡുമായുള്ള ബന്ധം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ തെറ്റുകൾ ഉണ്ട് എങ്കിൽ ഈ കാര്യങ്ങളും തിരുത്തേണ്ടതാണ്. എൽപിജി കണക്ഷനുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ചേർക്കേണ്ടതാണ്.
നവംബർ മാസം പതിനൊന്നാം തീയതി മുതൽ ഡിസംബർ മാസം പതിനഞ്ചാം തീയതി വരെ ഇത്തരം കാര്യങ്ങൾ ചെയ്തു തീർക്കുവാൻ ആണ് സമയം അനുവദിച്ചു നൽകിയിരിക്കുന്നത്. ഇനി ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം വരുന്നില്ല.
റേഷൻ കടകളുടെ മുന്നിൽ വച്ചിരിക്കുന്ന ബോക്സുകളിൽ അപേക്ഷയും മറ്റ് രേഖകളും ഉൾപ്പെടെ നിക്ഷേപിക്കുകയാണ് എങ്കിൽ ഈ കാര്യം വളരെ എളുപ്പത്തിൽ തന്നെ ചെയ്തു തീർക്കാൻ സാധിക്കും.
വീഡിയോ കാണാൻ
إرسال تعليق