വാഹനാപകടത്തിൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ 5 ബന്ധുക്കൾ കൊല്ലപ്പെട്ടു






ബിഹാറിൽ ഉണ്ടായ വാഹനാപകടത്തിൽ നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ അഞ്ച് ബന്ധുക്കൾ കൊല്ലപ്പെട്ടു. അപകടത്തിൽ മരിച്ചവരിൽ ഹരിയാന എ.ഡി.ജി.പി ഒപി സിങ്ങിന്റെ ഭാര്യാ സഹോദരനും മറ്റ് ബന്ധുക്കളും ഉൾപ്പെടുന്നു.

ഒപിസിങ്ങിന്റെ സഹോദരിയുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം മടങ്ങവെയാണ് സംഭവം. പട്‌നയിൽ നിന്നും ജാമുയിയിലേക്ക് പോകും വഴിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി എൽപിജി സിലിണ്ടറുകൾ കയറ്റി വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. സിങ്ങിന്റെ ഭാര്യാസഹോദരൻ ലാൽജിത് സിംഗ്, അമിത് ശേഖർ സിംഗ്, രാമചന്ദ്ര സിംഗ്, ഡി ജി കുമാരി, ഡ്രൈവർ പ്രീതം കുമാർ എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ നാലു പേർ പട്നയിൽ ചികിത്സയിലാണ്.

Post a Comment

أحدث أقدم