900 രൂപയിൽ ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ വില എത്തി നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി വിലയും നിലവിൽ ലഭിക്കുന്നില്ല.
സബ്സിഡി തുക നിർത്തലാക്കുകയും ഗ്യാസ് സിലിണ്ടറുകളുടെ വില അടിക്കടി ഉയർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നത് പൊതുജനങ്ങൾക്ക് ഏറെ പ്രതിസന്ധി ഉണ്ടാക്കുന്നതിന് കാരണമാകുന്നു.
കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും സബ്സിഡി തുക പുനരാരംഭിക്കുന്ന കാര്യത്തെ കുറിച്ചുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഈ രീതിയിൽ സബ്സിഡി തുക പുനരാരംഭിക്കുന്ന സാഹചര്യമുണ്ടായാൽ പൊതുജനങ്ങൾക്ക് കോവിഡ് മൂലവും മഴക്കെടുതി മൂലവും അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടിന് വളരെയധികം ആശ്വാസമാകും.
സബ്സിഡി തുക പുനരാരംഭിക്കുക ആണെങ്കിൽ 303 രൂപ വരെ എൽപിജി സിലിണ്ടറുകൾ ഇളവും നൽകുന്നുണ്ട് എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. നിലവിൽ 900 രൂപയ്ക്ക് ലഭിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ ഇനി 587 രൂപയ്ക്ക് ലഭിക്കാൻ പോവുകയാണ് എന്നതാണ് ലഭിക്കുന്ന സൂചനകൾ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരുന്നതാണ്.
إرسال تعليق