ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ




ചൈനയിൽ നിന്ന് അത്യാധുനിക യുദ്ധക്കപ്പൽ വാങ്ങി പാകിസ്താൻ. ചൈന കയറ്റുമതി ചെയ്തതിൽ ഏറ്റവും വലുതും അത്യാധുനികവുമായ യുദ്ധക്കപ്പലാണ് കഴിഞ്ഞ ദിവസം കമ്മീഷൻ ചെയ്തത്. ഷാംഗ്‌ഹായിൽ വച്ച് നടന്ന പരിപാടിയിൽ പാകിസ്താൻ നാവികസേനയ്ക്ക് ചൈന കപ്പൽ കൈമാറി. കപ്പലിനെ ഇന്ത്യൻ മഹാസമുദ്രത്തിലാവും നിയോഗിക്കുക.


പിഎൻഎസ് ടുഘ്റിൽ എന്നാണ് കപ്പലിൻ്റെ പേര്. പാകിസ്താൻ നാവികസേനയ്ക്കായി നിർമ്മിക്കുന്ന ടൈപ്പ് 054A/P വിഭാഗത്തിൽ പെട്ട നാല് കപ്പലുകളിൽ ആദ്യത്തേതാണ് ഇത്. കരയിലും വെള്ളത്തിലും വായുവിലും ആക്രമണം നടത്താൻ ശേഷിയുള്ള കപ്പലാണ് ഇത്. അസാമാന്യമായ നിരീക്ഷണ സംവിധാനങ്ങളും കപ്പലിലുണ്ട്.

Post a Comment

أحدث أقدم