ഭർതൃവീട്ടിലെ പീഡനം: തീ കൊളുത്തിയ ശേഷം യുവതി കിണറ്റിൽ ചാടി







തീപ്പൊള്ളലേറ്റ യുവതിയെ അയൽപക്കത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏലപ്പാറ സ്വദേശി ദൃശ്യ(28)യാണ് പാലായിലെ ഭർതൃവീട്ടിൽ വച്ച് മരിച്ചത്. ഭർതൃവീട്ടിലെ പീഡനത്തെ തുടർന്നാണ് മരണമെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഉച്ചയ്ക്ക് രണ്ട് മണിവരെ സന്തോഷമായിരുന്ന പെൺകുട്ടി പെട്ടെന്ന് ജീവനൊടുക്കിയെന്ന വാർത്ത അവിശ്വസനീയമാണെന്ന് കുടുംബം ആരോപിക്കുന്നു.

തീ കൊളുത്തിയശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു. 4 വർഷം മുൻപായിരുന്നു വിവാഹം. കുട്ടികളില്ല. സമൂഹമാധ്യമങ്ങൾ അമിതമായി ഉപയോഗിക്കുന്നതു ഭർത്താവിന്റെ വീട്ടുകാർ ചോദ്യം ചെയ്തിരുന്നതായും പൊലീസ് പറയുന്നു.

കഴിഞ്ഞ ആഴ്ച പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തിരികെ വരുമ്പോൾ ബന്ധുക്കളെ കൂട്ടണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടു. പക്ഷേ തിങ്കളാഴ്ച ദൃശ്യ തനിച്ചാണ് തിരികെ എത്തിയത്. ഇതേത്തുടർന്ന് ഭർത്താവിന്റെ വീട്ടുകാർ ദൃശ്യയുടെ കുടുംബാംഗങ്ങളെ അന്നു തന്നെ വിളിച്ചുവരുത്തിയിരുന്നു. ഇരുവീട്ടുകാരും തമ്മിൽ ചർച്ച നടത്തിയാണ് ബന്ധുക്കൾ മടങ്ങിയത്. ഇന്നലെ അയൽ വീട്ടിലേക്ക് പോയ രാജേഷിന്റെ പിതാവ് തിരികെ എത്തിയപ്പോഴാണ് ദൃശ്യയെ വീട്ടിൽ കാണാനില്ല എന്നത് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.


Post a Comment

أحدث أقدم