ഞായറാഴ്ച രാത്രി ദുബായിൽ നിന്ന് ഹാർദിക് മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് വിലകൂടിയ രണ്ട് റിസ്റ്റ് വാച്ചുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന് ശേഷം മടങ്ങിയെത്തിയതായിരുന്നു ഹാർദിക്.
എന്നാൽ ഈ വാർത്ത നിഷേധിച്ച് ഹാദിക് രംഗത്തെത്തി. മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറിൽ താൻ സ്വമേധയാ എത്തി കൈവശമുള്ള വസ്തുക്കൾ ഡിക്ലെയർ ചെയ്യുകയായിരുന്നുവെന്നും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുകയായിരുന്നുവെന്നും പാണ്ഡ്യ പറഞ്ഞു.
വാസ്തവ വിരുദ്ധമായി ചില പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ടെന്നും ഹാർദിക് പാണ്ഡ്യ പറഞ്ഞു. അഞ്ച് കോടി രൂപയാണ് വാച്ചിന്റെ വിലയെന്നാണ് പ്രചാരണമെന്നും എന്നാൽ ഒന്നരക്കോടി മാത്രമേ വാച്ചിന് വിലവരുന്നുള്ളുവെന്നും ഹാർദിക് വിശദീകരണ കുറിപ്പിൽ വ്യക്തമാക്കി.
إرسال تعليق