പരാതി ലഭിക്കുകയാണെങ്കിൽ വീട്ടിലോ ഏജൻസിയിലോ പരിശോധന നടത്തുന്നതിനു വേണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ തസ്തികയിൽ ഉള്ള ഇൻസ്പെക്ടർ ഓഫീസറെ ഉപയോഗിക്കുകയും തർക്കപരിഹാരങ്ങൾക്ക് കൗൺസിൽ രൂപീകരിക്കുകയും ചെയ്യണം.
ഹോം നഴ്സുമാരിലും വീട്ടുജോലിക്കാരിലും അധികമാളുകളും സ്ത്രീകൾ ആയതുകൊണ്ട് തന്നെ ഇവരെ പല ഏജൻസിമാരും ചൂഷണം ചെയ്യുകയാണ് എന്നും ഇതിനൊരു പരിഹാരമായി ആണ് ബിൽ എന്നും ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനും കെ ശശിധരൻ നായരും ഉപാധ്യക്ഷനുമായ കമ്മീഷൻ വ്യക്തമാക്കിയിരിക്കുകയാണ്.
അധിക ജോലിക്ക് അധിക അലവൻസും നിശ്ചിത വേതനവും നൽകണം. താമസ വിശ്രമ സൗകര്യവും അന്തസ്സുള്ള ജോലി സാഹചര്യവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തണം. ക്ഷേമനിധി ബോർഡിൽ റിക്രൂട്ട് ചെയ്യുന്ന ഏജൻസികൾ രജിസ്റ്റർ ചെയ്യണം. പരിശോധനക്ക് ശേഷം അഞ്ച് വർഷത്തേക്കുള്ള രജിസ്ട്രേഷൻ ബോർഡ് നൽകുന്നതാണ്.
ഇതിനുശേഷം ഫീസ് നൽകി പുതുക്കണം. ജോലിക്കാരുടെ എല്ലാ വിവരങ്ങളും ഏജൻസി സൂക്ഷിക്കണം. ആകെ വേദനത്തിന്റെ 10 ശതമാനം മാത്രമായിരിക്കണം സർവീസ് ചാർജ്. ഇത്തരം കാര്യങ്ങൾ ലംഘിക്കുകയാണെങ്കിൽ ഒരു വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്നതിന് ഇത് കാരണമാകും.
ഏഴുദിവസം മുന്നേ തന്നെ ജോലിയിൽ നിന്നും വിടുതൽ ചെയ്യുവാൻ നോട്ടീസ് നൽകണം. ഈ ദിവസത്തെ വേതനം നൽകണം. 15 വയസിനു താഴെയുള്ളവരെ വീട്ടുജോലിക്ക് നിശ്ചയിക്കുവാൻ പാടുള്ളതല്ല. 15 മുതൽ 18 വയസ്സുവരെയുള്ളവർക്ക് രക്ഷിതാക്കളുടെ സമ്മതപ്രകാരം ഇതിൽ ചേരാവുന്നതാണ്.
إرسال تعليق