മലപ്പുറം എടപ്പാളിൽ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് തടയാൻ ശ്രമിച്ച വ്യാപാരിയായ യുവാവിനെ നാലംഗ സംഘം മർദിച്ചു. എടപ്പാൾ സ്വദേശി ഷബീബിനാണ് മർദനമേറ്റത്.
ഷബീബിനെ മർദിച്ച പതിനേഴുകാരനടക്കം മൂന്ന് പേരെ ചങ്ങരംകുളം പൊലിസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശി കല്ലിക്കൽ അർഷാദ്, കുമരനല്ലൂർ സ്വദേശി വിഷ്ണു എന്നിവരാണ് പ്രധാന പ്രതികൾ. ബസ് കാത്ത് നിന്ന വിദ്യാർഥിയെയാണ് പ്രതികൾ ശല്ല്യം ചെയ്തത്. തുടർന്ന് പെൺകുട്ടി സമീപത്തെ കടയിൽ പറയുകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഷബീബ് ചികിത്സ തേടി.
إرسال تعليق