ഒന്നര കോടി രൂപയോളം ചെലവിട്ട് 2015 ലാണ് മണിമലയാറിനു കുറുകെ വെള്ളാവൂർ നൂലുവേലിക്കടവിൽ തൂക്കുപാലം നിർമ്മിച്ചത്. കഴിഞ്ഞ മാസം 16 നുണ്ടായ മണിമലയാറ്റിലെ മഹാപ്രളയത്തിൽ പാലത്തിൻ്റെ ഒരു ഭാഗം ഒലിച്ചുപോയതോടെ ഇsരുകരകളും തമ്മിലുള്ള ബന്ധം മുറിഞ്ഞു. വെള്ളാവൂർ ടൗണിൽ നിന്ന് ബസ് സൗകര്യം കുറവായതിനാൽ മറുകരയിലുള്ള കോട്ടാങ്ങ ലെത്തിയായിരുന്നു നാട്ടുകാർ മറ്റു സ്ഥലങ്ങളിലേക്കു യാത്ര ചെയ്തിരുന്നത്. വിദ്യാലയങ്ങൾ തുറന്നതോടെ നൂറുകണക്കിനു വിദ്യാർഥികൾക്കും ബസ് യാത്രക്കായി മറുകരയിലെത്താൻ മാർഗ്ഗമില്ല.
നദിയിലെ ജലനിരപ്പ് താഴ്ന്നാലും ഈ ഭാഗത്ത് തടയണയുള്ളതിനാൽ നാട്ടുകാർക്ക് മറുകര എത്താനാവില്ല. പടയണിക്കു പേരുകേട്ട ചരിത്രപ്രസിദ്ധമായ കോട്ടാങ്ങൽ മഹാ ഭദ്രകാളി ക്ഷേത്രത്തിലേക്ക് വിശ്വാസികൾക്ക് എത്തിയിരുന്നതും പാലത്തിലൂടെയാണ്. വെള്ളാവൂരും കോട്ടാങ്ങലും തമ്മിലുള്ള സാംസ്കാരിക വിനിമയത്തിനു വഴിതെളിച്ച തൂക്കുപാലം എത്രയും വേഗം പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق