തെരുവ് നായയുടെ ആക്രമണത്തിന് ഇരയായാൽ നഷ്ടപരിഹാരം ലഭിക്കും. ചെയ്യേണ്ടത് ഇങ്ങനെ. വിശദമായി അറിയൂ..








തെരുവുനായ്ക്കളുടെ ശല്യം ഓരോ ദിവസം കഴിയുംതോറും കൂടിവരികയും ഇവരുടെ ആക്രമണത്തിന് ഇരയാകുന്ന ആളുകളുടെ എണ്ണവും കൂടിവരികയാണ്. തെരുവ് നായ്ക്കൾ വാഹനത്തിനു മുന്നിൽ കുറുകെ ചാടി പരിക്ക് ഏൽക്കുന്ന നിരവധി ആളുകളും ഉണ്ട്.




തെരുവ് നായ്ക്കൾ മൂലം വാഹന അപകടത്തിൽ പരിക്കേൽക്കുകയോ തെരുവുനായയുടെ ആക്രമണം മൂലം പരുക്കേൽക്കുകയും ചെയ്യുന്ന ആളുകൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഒട്ടുമിക്ക ആളുകൾക്കും ഈയൊരു കാര്യം അറിവില്ല. ഇതുകൊണ്ടു തന്നെ അർഹത ഉണ്ടായിട്ടും നഷ്ടപരിഹാരം ലഭിക്കാതെ പോകുന്ന സാഹചര്യമാണ് കണ്ടുവരുന്നത്.





ഇതിനുവേണ്ടി സുപ്രീംകോടതിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ 3 അംഗ കമ്മിറ്റി തന്നെ രൂപീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിലൂടെ നഷ്ടപരിഹാരം നേടിയെടുക്കുവാൻ സാധിക്കും.





ഒരു വെള്ളപേപ്പറിൽ നടന്ന സംഭവം വ്യക്തമായി വിവരിച്ച് എഴുതുക. ചികിത്സതേടിയ ഹോസ്പിറ്റൽ ബില്ലുകൾ, മരുന്ന് വാങ്ങിയ മുഴുവൻ ബില്ലുകൾ, ഓ പി ടിക്കറ്റ്, വാഹനത്തിന് അപകടം പറ്റിയിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ എന്നിവയെല്ലാം ചേർത്ത് പോസ്റ്റോഫീസ് വഴി justice siri Jagan committee, UPAD building, paramara Road, Kochi, 682018 എന്ന അഡ്രസ്സിലേക്ക് അയക്കുക.





ഇതിനുശേഷം ഹിയറിങ് നടത്തുന്നതാണ്. വ്യക്തമായി ബോധിപ്പിക്കുന്നത് വഴി അപേക്ഷയിൽ ന്യായമുണ്ട് എന്ന് അവർക്ക് മനസ്സിലായാൽ പഞ്ചായത്ത് നോട്ടീസ് അയയ്ക്കുകയും ഇതിനുശേഷം നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും.


https://youtu.be/-ruYtuKfzAU

Post a Comment

أحدث أقدم