കോവിഡ് മഹാമാരിയുടെയും മഴക്കെടുതിയുടയും പശ്ചാത്തലത്തിൽ 3000 രൂപ ഓരോ കുടുംബത്തിനും എത്തുന്നു. വിശദമായി അറിയൂ..




കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മഴക്കെടുതിയുടെ പശ്ചാത്തലത്തിലും മത്സ്യത്തൊഴിലാളികളെ സംബന്ധിച്ച് വളരെ അധികം ദുരിതപൂർണമായ ജീവിതം ആയിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനം സർക്കാരിന്റെ ഭാഗത്ത്‌ നിന്നും ഏറ്റവും വലിയ ആനുകൂല്യമാണ് എത്തുന്നത്.
ഇതിന്റെ ഭാഗമായി ഏറ്റവും വലിയ ആനുകൂല്യമാണ് ഇവർക്ക് ലഭിക്കാൻ പോകുന്നത്. സമാശ്വാസം എന്ന രീതിയിൽ ആണ് മൂവായിരം രൂപയുടെ ആനുകൂല്യം ഇവർക്ക് ലഭിക്കുന്നത്. സർക്കാരിന്റെ ഭാഗത്തു നിന്നും വീണ്ടും മൂവായിരം രൂപയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്.




ഒന്നര ലക്ഷത്തോളം വരുന്ന കുടുംബങ്ങളിലേക്ക് ആണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം എത്തിച്ചേരുക. മത്സ്യബന്ധനം പ്രധാന ജീവിത വരുമാനമാർഗ്ഗമായി മാറ്റിയിരിക്കുന്ന നിരവധി ആളുകളാണ് സംസ്ഥാനത്തുള്ളത്.
ഇത്തരത്തിലുള്ള ആളുകൾക്ക് ആണ് ഈ ഒരു പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. 1200 രൂപ വീതം അലവൻസായി കഴിഞ്ഞ പ്രാവശ്യവും ഈ രീതിയിൽ നൽകുന്ന ഒരു പതിവുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി തന്നെയാണ് ഓരോ വീടുകളിലേക്കും 3000 രൂപ കൂടി വീണ്ടും നൽകുന്നതിനു വേണ്ടിയുള്ള തീരുമാനങ്ങൾ ആയിരിക്കുന്നത്.



മത്സ്യത്തൊഴിലാളികൾക്ക് 3000 രൂപ നൽകുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയത്. 50 കോടിയുടെ അടുത്തുവരുന്ന തുകയാണ് ഇതിനുവേണ്ടി വകയിരുത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ ഒരു സഹായം ഓരോ വീടുകളിലേക്കും എത്തിച്ചേരും.



Post a Comment

أحدث أقدم