വഖഫ് നിയമന വിവാദത്തിൽ ഞങ്ങൾ മിണ്ടരുതെന്നാണോ പിണറായി വിജയൻ പറയുന്നത്. അത് കൈയിൽ വച്ചാൽ മതി. ലീഗിന്‍റെ തലയില്‍ കയറേണ്ട. പിണറായി പറയുന്നത് മുഴുവന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ്. വഖഫ് നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടാനുള്ള തീരുമാനമെടുത്തത് സര്‍ക്കാരാണെന്നും മുനീർ കുറ്റപ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ പങ്കെടുത്ത 10,000 പേർക്കെതിരെ കേസ്. കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോകോൾ ലംഘനം, ഗതാഗത തടസം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
إرسال تعليق