ജമ്മുവിൽ ആറ് ഭീകരരെ സൈന്യം വധിച്ചു






ജമ്മു കശ്മീരിൽ വ്യത്യസ്‍ത സംഭവങ്ങളിലായി സുരക്ഷാ സേന ആറ് ഭീകരരെ വധിച്ചു. ജെയ്ഷ മുഹമ്മദ് ഭീകരരെയാണ് സൈന്യം വധിച്ചത്. വധിക്കപ്പെട്ടവരിൽ രണ്ട് പാക്കിസ്ഥാൻ ഭീകരർ ഉണ്ടായിരുന്നതായി ജമ്മു സോൺ പൊലീസ് അറിയിച്ചു.






അനന്ത്‌നാഗിലും കുൽഗ്രാമിലും നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് ഏറ്റുമുട്ടൽ നടന്നത്. അനന്ത്‌നാഗിലെ നൗഗാം മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



Post a Comment

أحدث أقدم