വെള്ളിയാഴ്ച നമസ്കാരം പൊതുസ്ഥലത്ത് പാടില്ല; ഹരിയാന മുഖ്യമന്ത്രി







വെള്ളിയാഴ്ച നമസ്കാരം പൊതുസ്ഥലത്ത് പാടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ജുമാ നമസ്കാരത്തിനെതിരെ ഗുരുഗ്രാമിൽ പലയിടത്തും തീവ്ര ഹിന്ദുസംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുെട വിവാദ പ്രസ്താവന.
ആരുടെയും അവകാശങ്ങളിൽ ഇടപെടാതെ എല്ലാവരുമായും ചർച്ച നടത്തി ഗുരുഗ്രാം ഭരണകൂടം പ്രശ്നപരിഹാരം കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




അതുവരെ ആളുകൾ സ്വന്തം വീടുകളിലും പ്രാർഥനയ്ക്കുള്ള ഇടങ്ങളിലും നമസ്കരിക്കണം. പൊലീസുമായി വിഷയം സംസാരിച്ചതായും പ്രശ്നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാർഥനയ്ക്കുള്ള ഇടങ്ങളിൽ ആരാധന നടത്തുന്നതിൽ ഞങ്ങൾക്ക് ആരുമായും പ്രശ്നങ്ങളില്ല. പ്രാർഥനയ്ക്കായാണ് ഈ ഇടങ്ങൾ നിര്‍മിച്ചിരിക്കുന്നത്. പക്ഷേ തുറന്ന ഇടങ്ങളിൽ ഇതു പാടില്ല. തുറസ്സായ സ്ഥലങ്ങളിൽ നമസ്കരിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്നും ഖട്ടർ വ്യക്തമാക്കി. എന്നാൽ ന്യനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് പകരം ഭയപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രി പോലും സ്വീകരിക്കുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്.



Post a Comment

أحدث أقدم