ഇനി വീടുകളിലെ പാഴ്ചെടികൾ വളരെ എളുപ്പത്തിൽ ഇല്ലാതാക്കാം!! ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.






വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക  എന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. വീടും പരിസരവും മനോഹരമായി കിടക്കുന്നത് കൂടാതെ അതിനൊപ്പം നമ്മളുടെ  വ്യക്തി ശുചിത്വം വർധിപ്പിക്കുവാനും ഏറെ സഹായകരമാകുന്ന ഒരു കാര്യമാണിത്. നമ്മുടെ വീടുകളിലെല്ലാം തന്നെ കണ്ടു വരുന്ന ഒന്നാണ് വീട്ടുമുറ്റത്തും, മറ്റു സ്ഥലങ്ങളിലും വളർന്ന് നിൽക്കുന്ന പുല്ലുകളും മറ്റു ചെടികളും.




ഈ ഒരു കാര്യം വീടിൻറെ വൃത്തി കുറയ്ക്കുന്നു എന്നതുമാത്രമല്ല, ഇഴജന്തുക്കകളും മറ്റും വീടിന്റെ പരിസരങ്ങളിൽ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്. കുട്ടികളൊക്കെ ഉള്ള വീടുകളാണെങ്കിൽ ഇത് ഏറെ അപകടകരമായ ഒരു കാര്യം തന്നെയാണ്. ഇങ്ങനെ വളർന്നു നിൽക്കുന്ന പുല്ലുകൾ രാസപദാർഥങ്ങൾ ഉപയോഗിച്ചുകൊണ്ട് നശിപ്പിക്കുമ്പോൾ അത് അവിടെയുള്ള മണ്ണിനെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതാണ്.




അതുകൊണ്ട് തന്നെ എങ്ങനെയാണ് രാസവസ്തുക്കൾ ഒന്നും തന്നെ ഉപയോഗിക്കാതെ നമ്മുടെ വീടുകളിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ എളുപ്പത്തിൽ വീട്ടുപരിസരങ്ങളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ നീക്കം ചെയാം എന്ന കാര്യം എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നു തന്നെയാണ്.
ആ വഴികളെ കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. എല്ലാ വീടുകളിലും ഉള്ള രണ്ടു വസ്തുക്കളാണ് വിനാഗിരിയും, സോപ്പുപൊടിയും. ഇവ രണ്ടും ഉപയോഗിച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ വീടിന്റെ പരിസരങ്ങളിൽ വളർന്നുനിൽക്കുന്ന പുല്ലുകൾ നീക്കം ചെയ്യാൻ സാധിക്കുന്നതാണ്.





അര ലിറ്ററോളം വരുന്ന വിനാഗിരിയിലേക്ക് ഒരു ടീസ്പൂൺ സോപ്പ് പ്പൊടി ചേർത്ത് ഇവ രണ്ടും നന്നായി മിക്സ് ചെയ്തെടുക്കുക. ഇങ്ങനെ മിക്സ് ചെയ്ത മിശ്രിതം സ്പ്രേയർ ഉപയോഗിച്ചുകൊണ്ട് വളർന്നുനിൽക്കുന്ന കളകളിലും, മറ്റു പുല്ലുകളിലും സ്പ്രേ ചെയ്തു കൊടുക്കുക. സ്പ്രേ അടിച്ചതിനുശേഷം ഒരാഴ്ച കഴിഞ്ഞ് പുല്ലുകൾ കടയോടെ തന്നെ കരിഞ്ഞു പോകുന്നതായിരിക്കും.





സോപ്പുപൊടിക്കും, വിനാഗിരിക്കും ഒപ്പം ഒരു ടീസ്പൂൺ ഉപ്പ് കൂടെ ചേർത്ത് മിക്സ്‌ ചെയ്‌ത് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ ഫലപ്രദമാകുന്നതാണ്. വീടുകളും, കൃഷിയിടങ്ങളും വളർന്ന് നിൽക്കുന്ന പാഴ് ചെടികളും, പുല്ലുകളും നീക്കം ചെയ്യുന്നതിനായി  ഈ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കാവുന്നതാണ്. ഏവർക്കും ഉപകാരപ്രദമാകുന്ന ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.



Post a Comment

أحدث أقدم