പാവപ്പെട്ടവർക്ക് സർക്കാർ ധനസഹായം നൽകും. ഏറ്റവും വലിയ സഹായം പ്രഖ്യാപിച്ചു. ലഭിക്കുന്നത് ഈ രീതിയിൽ. കൂടുതൽ അറിയൂ..







സംസ്ഥാനത്ത് ഏറ്റവും വലിയ സാമ്പത്തിക ധനസഹായമാണ് ആരംഭിക്കുന്നത്. വിവിധ തരത്തിലുള്ള ആനുകൂല്യങ്ങളാണ് വാതിൽപടി സേവനത്തിലൂടെ പൊതുജനങ്ങൾക്ക് നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
സാമ്പത്തിക നിലവാരവും ആരോഗ്യവും പരിഗണിച്ച് വിവിധങ്ങളായ സാമ്പത്തിക സഹായങ്ങളും മറ്റു ആനുകൂല്യങ്ങളും എപിഎൽ ബിപിഎൽ കാർഡ് വ്യത്യാസമില്ലാതെ നൽകുന്നതിന് വേണ്ടിയാണ് വാതിൽപടി സേവനം സർക്കാർ ആരംഭിച്ചത്.





എല്ലാ പഞ്ചായത്തുകളിലും ഈ പദ്ധതി ആരംഭിക്കും. സഹായങ്ങൾ ആവശ്യമുള്ള ആളുകളെ കണ്ടെത്തുകയും സർക്കാർ അംഗീകരിച്ച ആനുകൂല്യങ്ങൾ ഇവർക്ക് എത്തിച്ചു നൽകുകയും ആണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.
വാതിൽപടി സേവനം പദ്ധതിയുടെ പരീക്ഷണഘട്ടം വിജയകരമായി പൂർത്തീകരിക്കുകയാണ്. ഈ മാസം അവസാനത്തോടെ ഔദ്യോഗികമായ ഉദ്ഘാടനം ഉണ്ടായിരിക്കുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട് .




60 വയസ്സിന് മുകളിൽ പ്രായമുള്ള ആളുകൾ ഭിന്നശേഷിക്കാരായ ആളുകൾ മറ്റു ആരോഗ്യ പ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും നേരിടുന്നവർ എന്നിവർക്കെല്ലാം പ്രത്യേക പരിഗണന നൽകി കൈപിടിച്ച് ഉയർത്തുവാൻ ഈ പദ്ധതി വഴി സാധിക്കും എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ലൈഫ് സർട്ടിഫിക്കറ്റുകളുടെ വിതരണം എത്തിച്ചേരുകയും മസ്റ്ററിംഗ് പ്രക്രിയ നടത്തുകയും പെൻഷൻ കൈകളിലേക്ക് എത്തിച്ചു നൽകുകയും ജീവൻരക്ഷാ മരുന്നുകൾ മുടങ്ങാതെ കൈകളിലേക്ക് എത്തിച്ചു നൽകുകയും തുടങ്ങി വിവിധങ്ങളായ ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കും.




തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാനസർക്കാരും ആണ് ഏറ്റവും വലിയ പദ്ധതിയായ വാതിൽപടി സേവനത്തിന് നേതൃത്വം കൊടുക്കുന്നത്. വീടുകളിൽ വന്ന് കൃത്യമായി നമ്മുടെ വിവരങ്ങൾ അറിയുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ആനുകൂല്യങ്ങൾ എത്തിച്ചു നൽകുകയും ചെയ്യും.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും നിരവധി കുടുംബങ്ങൾക്ക് ഏറ്റവും വലിയ പ്രതീക്ഷ നൽകുന്ന പദ്ധതിയാണ് വാതിൽപടി സേവനം.






Post a Comment

أحدث أقدم