വാഹനങ്ങളിൽ ഹോൺ മുഴക്കുന്നവർ ശ്രദ്ധിക്കൂ. ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ വൻ തുക പിഴയായി അടയ്ക്കണം. ഏറ്റവും പുതിയ അറിയിപ്പ്.







വാഹനമോടിക്കുന്ന ആളുകളെ സംബന്ധിച്ച് ഏറ്റവും പ്രധാന അറിയിപ്പാണ് വന്നിരിക്കുന്നത്. ഈ കാര്യം നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ ഭീമമായ തുക ആയിരിക്കും നിങ്ങളിൽ നിന്നും പിഴ ആയി ഈടാക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നും അനാവശ്യമായി ഹോണുകൾ ഉപയോഗിക്കുന്ന ആളുകളെ പിടികൂടുന്നതിന് വേണ്ടി പരിശോധന കർശനമാക്കി. എൻഫോഴ്സ്മെന്റ് ആർ ടി ഒ നടത്തിയ പരിശോധനയിൽ നിയമവിധേയമല്ലാത്ത ഹോണുകൾ ഘടിപ്പിച്ച 70 വാഹനങ്ങളാണ് പരിശോധനയിൽ പിടിച്ചെടുത്തത്.




74000 രൂപ പിടികൂടിയ വാഹനങ്ങളിൽ നിന്നും പിഴയായി ഈടാക്കുകയും ചെയ്തു. അനധികൃത ഹോണുകൾ ഘടിപ്പിച്ച വാഹനങ്ങളെയും പിടികൂടി. ഇത്തരം lഫോണുകളെ വാഹനത്തിൽ നിന്നും അഴിപ്പിച്ച് എടുക്കുകയും ചെയ്തു.
അനാവശ്യമായി ഹോൺ ഉപയോഗിക്കുന്ന ആളുകളെ പിടികൂടുന്നതിന് വേണ്ടിയാണ് എൻഫോഴ്സ്മെന്റ് ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ ശബ്ദശല്യം ഉണ്ടാക്കുന്നവരെ പിടികൂടി നടപടികൾ സ്വീകരിക്കും.





ട്രാഫിക് ബ്ലോക്ക്, ട്രാഫിക് സിഗ്നൽ, ആശുപത്രി, സ്കൂളുകൾ,കോടതി പരിസരങ്ങൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ അനാവശ്യമായി ഹോൺ മുഴുകുകയും ശബ്ദശല്യം ഉണ്ടാക്കുകയും ചെയ്യുന്ന ആളുകളെ പിടികൂടുമെന്ന് അറിയിച്ചു. ഓപ്പറേഷൻ ഡെസിമൽ എന്ന പേരിലാണ് ഇപ്പോൾ ഇത്തരം ആളുകളെ പിടികൂടുന്ന പരിശോധന നടക്കുന്നത്.
അനാവശ്യമായി ഹോണുകൾ ഉപയോഗിക്കുന്ന രീതി നിങ്ങൾക്ക് ഉണ്ട് എങ്കിൽ മാറ്റേണ്ടതാണ്. പരിശോധനയിൽ കണ്ടെത്തി പിടിച്ചെടുക്കുകയാണ് എങ്കിൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്.



Post a Comment

أحدث أقدم