വർക്ക് ഫ്രം ഹോം രീതി കോവിഡ് അവസാനിച്ചാലും തുടർന്ന് പോകുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തുന്നത്. ഇതുകൊണ്ടു തന്നെ നിയമപരമായ ചട്ടക്കൂട് നൽകുവാൻ വേണ്ടി കേന്ദ്ര സർക്കാർ നടപടി എടുക്കുകയാണ്.
എത്ര മണിക്കൂർ ജോലി ചെയ്യണം എന്നതിനെ സംബന്ധിച്ചും ജീവനക്കാർക്ക് ഉണ്ടാകുന്ന ചിലവിനെ സംബന്ധിച്ചും വ്യവസ്ഥ ഉണ്ടാകേണ്ടതുണ്ട്. വർക്ക് ഫ്രം ഹോം നേരത്തെ തന്നെ ഇന്ത്യയിൽ അനുമതി നൽകിയിരുന്നു. സ്റ്റാൻഡിംഗ് ഓർഡർ പ്രകാരം സേവന മേഖലയിൽ ആയിരുന്നു ഇത് അനുവദിച്ചു നൽകിയിരുന്നത്.
എന്നാൽ പലതരത്തിലുള്ള ചൂഷണങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നു എന്ന് ആരോപണം ഉയർന്നു വന്നിരുന്നു. തൊഴിൽ ചെയ്യുന്ന സമയത്തെ അനുബന്ധിച്ചുള്ള പ്രശ്നങ്ങളും ഈ മേഖലയിൽ ഉണ്ടായിരുന്നു.
കോവിഡ് വ്യാപനം തുടർന്ന സാഹചര്യത്തിലാണ് വർക്ക് ഫ്രം ഹോം എന്ന രീതിയിൽ രാജ്യത്താകമാനം വ്യാപിച്ചത്. എന്നാൽ കോവിഡ മഹാമാരി അവസാനിച്ചാലും ഇത് തുടർന്ന് പോകും. നിയമപരമായ പരിരക്ഷ നൽകുന്നതിന് വേണ്ടിയുള്ള ചട്ടക്കൂടാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും എത്തുന്നത്.
കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് എതിരെയുള്ള സർക്കാരിന്റെ ഈ നീക്കം വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടായിരിക്കും.
إرسال تعليق