വീടുകളുടെയും കെട്ടിടങ്ങളുടെയും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഇനി ഓൺ ലൈൻ ആയി അപേക്ഷിക്കാം ഉപകരിക്കും







നമ്മുടെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്
നിർബന്ധമായും ചില കാര്യങ്ങൾക്ക് ആവശ്യമായി വരാറുണ്ട്. കെഎസ്ഇബി കണക്ഷൻ എടുക്കുന്നതിനും വാട്ടർ കണക്ഷൻ എടുക്കുന്നതിനും ഒരു ബാങ്ക് ലോൺ എടുക്കാനും ഓണർഷിപ്പ് സർട്ടിഫിക്കറ്റ് തീർച്ചയായും നമ്മുടെ കൈവശം ഉണ്ടാകേണ്ടതാണ്.






ഇത് സാധാരണയായി നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന ആളുകൾ പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിൽ വരുന്ന ആളുകൾ മുനിസിപ്പാലിറ്റിയിലും കോർപ്പറേഷൻ പരിധിയിൽ വരുന്നവർ കോർപ്പറേഷൻ ഓഫീസിലും ഇതിനായി സമീപിക്കേണ്ടതാണ്. പണ്ട് കാലങ്ങളിൽ നമ്മൾ ഇവ ലഭിക്കാനായി ഇത്തരം ഓഫീസുകളിലാണ് പൊയ്ക്കൊണ്ടിരുന്നത്. അവിടെനിന്നാണ് നമുക്ക് ഈ ഒരു സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുക. ഇപ്പോഴും അവിടെ നിന്നു തന്നെയാണ് ലഭിക്കുന്നതെങ്കിൽ പോലും നമുക്ക് നേരിട്ട് പഞ്ചായത്ത് ഓഫീസുകളിലും മറ്റും പോയി ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യം വരുന്നില്ല. കാരണം നമുക്ക് ഓൺലൈൻ വഴി വളരെയെളുപ്പം ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്.




പലർക്കും ഇത്തരം കാര്യങ്ങൾ അറിയാമെങ്കിലും ചിലരെങ്കിലും ഇക്കാര്യങ്ങളെക്കുറിച്ച് അജ്ഞത ഉള്ളവരായിരിക്കും. ഇനി എങ്ങനെയാണ് ഓൺലൈൻ വഴി നമുക്ക് ഈ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ സാധിക്കുകയെന്ന് താഴെ കാണുന്ന വീഡിയോയിൽ വിശദമായി തന്നെ പറഞ്ഞു തരുന്നുണ്ട്. എല്ലാവര്ക്കും തീർച്ചയായും ഈ ഒരു കാര്യം പ്രയോജനപ്പെടും.

വീഡിയോ കാണാൻ👇








Post a Comment

أحدث أقدم