ആലുവ സ്വദേശിയായ യുവാവിന് മൊബൈൽ ഫോണിൽ വന്നിരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തത് വഴി 95,000 രൂപയാണ് നഷ്ടപ്പെട്ടത്. യുവാവിന് നിരന്തരമായി പാൻ കാർഡും എടിഎം കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്ന സന്ദേശം ഫോണിലേക്ക് എത്തിയിരുന്നു.
20 തവണയാണ് ഈ രീതിയിൽ വന്ന മെസ്സേജ് യുവാവ് അവഗണിച്ചത്. ഇതിനു ശേഷം എടിഎം കാർഡ് യാതൊരു മുന്നറിയിപ്പുമില്ലാതെ ബ്ലോക്ക് ആകും എന്ന അറിയിപ്പ് യുവാവിന് ലഭിച്ചു. ഈ രീതിയിൽ വന്ന വ്യാജ മെസ്സേജുകളിൽ ആണ് ഇയാൾ വീണുപോയത്.
മൊബൈലിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വഴി നാഷണലൈസ്ഡ് ബാങ്ക് പോലെ ഉള്ള വ്യാജ വെബ്സൈറ്റിലേക്ക് ആണ് പോയത്. ലിങ്കിൽ ആവശ്യപ്പെട്ട രീതിയിൽ യൂസർനെയിമും പാസ്‌വേർഡും ഉൾപ്പെടെ എല്ലാ വിവരങ്ങളും യുവാവ് നൽകുകയുണ്ടായി.
ഇതിനു ശേഷം മൊബൈൽ ഫോണിലേക്ക് ഒരു ഒടിപി സന്ദേശം യുവാവിന് ലഭിച്ചു. മൊബൈലിലേക്ക് വന്ന ഒടിപി സന്ദേശം അയച്ചു കൊടുക്കുകയും ചെയ്തു. ഓ ടി പി നമ്പർ നൽകുന്നതു വഴി ഉത്തരേന്ത്യയിലെ തട്ടിപ്പ് സംഘം യുവാവിന്റെ ബാങ്ക് അക്കൗണ്ടിലെ പണം ചോർത്തി എടുക്കുകയും ചെയ്തു.
പോലീസിൽ വിവരമറിയിക്കുന്നതിന് മുൻപേ തന്നെ തട്ടിപ്പുസംഘം ഈ തുക ഉപയോഗിച്ച് ഓൺലൈൻ പർച്ചേസിംഗ് നടത്തുകയും ചെയ്തു. പൊലീസ് ഇവരെ കണ്ടെത്തിയത് വഴി മൂന്നുതവണയാണ് പർച്ചേസിനങ്ങ് നടത്തിയത് എന്ന് കണ്ടെത്തി.
നഷ്ടപ്പെട്ട തുക വീണ്ടെടുത്ത് പോലീസ് യുവാവിന് നൽകുകയും ചെയ്തു. വ്യാജ സന്ദേശങ്ങളിൽ വീഴാതിരിക്കുവാൻ പ്രത്യേക ജാഗ്രത പാലിക്കണം. ഈ രീതിയിൽ മെസ്സേജുകൾ വന്നാൽ ഉടനെ പോലീസിനെ അറിയിക്കണം
إرسال تعليق