മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എം.ബി.എ കഴിഞ്ഞവർക്കും ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ്. 23 വയസ്സു മുതൽ 35 വയസ്സുവരെയാണ് പ്രായപരിധി. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 18, 2021 വൈകുന്നേരം 5 മണിക്ക് മുൻപ് ആയിട്ടാണ്.
താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വിശദമായ വിവരങ്ങളടങ്ങിയ ബയോഡേറ്റ ഒപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉൾപ്പെടെ “admnsupplyco@gmail.com” എന്ന വിലാസത്തിലേക്ക് മെയിൽ അയക്കുക. ആപ്ലിക്കേഷൻ ഫോം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.
അപേക്ഷ സമർപ്പിക്കാൻ 👇
إرسال تعليق