പെൻഷൻ വാങ്ങുന്നവർ ശ്രദ്ധിക്കുക. പുറത്താക്കൽ നടപടിയുമായി സർക്കാർ. ആരെല്ലാം ഇതു ബാധിക്കുമെന്ന് അറിയൂ..








സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് ഏറ്റവും പുതിയ അറിയിപ്പാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാന സർക്കാർ നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യം ആയതുകൊണ്ട് തന്നെ അനർഹമായ രീതിയിൽ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്തുവാനുള്ള നടപടിയിലേക്ക് സർക്കാർ ഒരുങ്ങുന്നത്.
നിലവിൽ 1600 രൂപ വീതം പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കളുടെ അർഹത മാനദണ്ഡങ്ങൾ കർശനമായി പരിശോധിക്കുവാൻ ഒരുങ്ങുകയാണ് സർക്കാർ. ഗുണഭോക്താക്കളെ കർശനമായി പരിശോധിച്ച് പെൻഷനിൽ നിന്നും പുറത്താക്കണം എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.





നിലവിൽ വാർഷികവരുമാനം 1 ലക്ഷം രൂപ വരെയുള്ള ആളുകൾക്കാണ് സാമൂഹ്യ പെൻഷൻ ഓരോ മാസവും ലഭിക്കുന്നത്. എന്നാൽ ഇവരുടെ സാമ്പത്തിക നില മെച്ചപ്പെടുകയും തുടർന്നും പെൻഷൻ വാങ്ങുകയും ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.
വിധവാ പെൻഷൻ, അവിവാഹിത പെൻഷൻ കൈപ്പറ്റുന്ന ആളുകളെ സംബന്ധിച്ച് സർക്കാരിന്റെ പക്കലേക്ക് നിരവധി പരാതികളാണ് ഇതിനോടകം എത്തിച്ചേർന്നത്. ഇതിനെ സംബന്ധിച്ച് കർശനമായ നടപടികൾ എടുക്കണമെന്ന ആവശ്യവും ഉയർന്നു വന്നിരിക്കുകയാണ്.




ധനകാര്യവകുപ്പിന്റെ ഭാഗത്തേക്ക് ഇവരിൽനിന്നും വരുമാന സർട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടണമെന്ന ഏറ്റവും പുതിയ റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ഈ നിയമം പ്രാബല്യത്തിൽ എത്തുകയാണെങ്കിൽ വില്ലേജ് ഓഫീസറുടെ ഭാഗത്തു നിന്നും ലഭിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് കൂടി എല്ലാ വർഷവും ഹാജരാക്കേണ്ടിവരും.
ഇതുവഴി 1 ലക്ഷം രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ള ആളുകളെ പുറത്തിറക്കാൻ സാധിക്കും. വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുക വഴി അനർഹരായ ആളുകളെ പുറത്താക്കുകയും അർഹരായ ആളുകൾക്ക് കൂടുതൽ പെൻഷൻ ലഭിക്കുകയും ചെയ്യും.



Post a Comment

أحدث أقدم