എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ ഒരുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ അമ്മമാർക്ക് തുക ലഭ്യമാകും. മാസം തോറും 2000 രൂപ വീതം രണ്ടു വർഷത്തേക്കാണ് ധനസഹായം ലഭിക്കുന്നത്.
ആദ്യഘട്ടത്തിൽ കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് ആയിരുന്നു പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ വിവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന അമ്മമാർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്.
രണ്ടുവർഷം കൊണ്ട് 40,000 രൂപ വരെ അമ്മമാർക്ക് പദ്ധതിയിൽ നിന്നും ലഭിക്കും. ആധാർ കാർഡ് മെഡിക്കൽ സർട്ടിഫിക്കറ്റ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവ ആണ് ഇതിലേക്ക് അപേക്ഷിക്കുവാൻ ആവശ്യമായി വരുന്നത്.
80 ശതമാനം അന്ധത ഉള്ള അമ്മമാർ, 60% ഇന്റർനെറ്റ് ഡിസബിലിറ്റി ഉള്ളവർ, 60% സരൽ പാഴ്സി, 80 ശതമാനം ചലന വൈകല്യം, 50% മസ്കുലാർ ഡിസ്ട്രോഫി, 60 ശതമാനം മാനസികരോഗം, 50% വിവിധ തരം ബൗദ്ധിക വൈകല്യങ്ങൾ രോഗങ്ങൾ ഒന്നിലധികം വൈകല്യമുള്ളവർ, 80% ആസിഡ് ആക്രമണത്തിന് ഇരയായവർ, 50% ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, 70% ലോ വിഷൻ, 80% ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരും, 60 ശതമാനം മൾട്ടിപ്പിൾ സിറോസിസ്, 60 ശതമാനം പാർക്കിൻസൺ രോഗം, 70% ഹീമോഫീലിയ, 20% തലസീമിയ, 70% അരിവാൾ രോഗം, 80% സംസാരവും ഭാഷ വൈകല്യവും, 70% ഉയരക്കുറവ്, 100% നിർദ്ദിഷ്ട പഠനവൈകല്യം എന്നിങ്ങനെയുള്ള അമ്മമാർക്ക് ആണ് അനുകൂലം അനുവദിക്കുക.
കുഞ്ഞ് ജനിച്ചതിനു ശേഷം അപേക്ഷ സമർപ്പിക്കുകയും മൂന്നുമാസത്തിനകം പദ്ധതിയുടെ ഭാഗമാകുവാനും സാധിക്കും.
إرسال تعليق