ഇന്ന് ഞാൻ കോടതിയിലേക്ക് വരുമ്പോൾ ഗേറ്റിന് സമീപം 10–12 പശുക്കൾ വഴിമുടക്കി നിൽക്കുന്നു. പൊലീസുകാരെത്തി വിസിൽ അടിച്ചിട്ടും പശുക്കൾക്ക് അനക്കമില്ല. അവർ വഴി തടഞ്ഞുനിർത്തിയിരിക്കുകയാണ്. പാറ പോലെ അങ്ങനെ തന്നെ നിൽക്കുന്നു. ജസ്റ്റിസ് പറയുന്നു.
സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയും അലഞ്ഞുനടക്കുന്ന കന്നുകാലികൾ പൊതുജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും പാർക്കിങ് പ്രശ്‌നങ്ങൾക്കും പരിഹരിക്കാൻ 2018-ൽ ഹൈക്കോടതി ഉത്തരവിട്ട വിധി പാലിക്കപ്പെട്ടില്ല എന്നു ചൂണ്ടിക്കാട്ടി വ്യക്തി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് തന്നെ ഇക്കാര്യം തുറന്നുപറഞ്ഞത്.
إرسال تعليق