‘ഞങ്ങളെ രക്ഷിക്കൂ’; മോദിയുടെ സഹായം തേടി പാക്ക് അധിനിവേശ കശ്മീർ സ്വദേശി







പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായ അഭ്യര്‍ഥന നടത്തുന്ന പാക്ക് അധിനിവേശ കശ്മീർ സ്വദേശിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യയും പ്രധാനമന്ത്രിയും രക്ഷിക്കണമെന്നാണു പാക്ക് അധിനിവേശ കശ്മീർ സ്വദേശിയുടെ അഭ്യര്‍ഥന. ‘വരൂ, ഞങ്ങളെ രക്ഷിക്കൂ...’ എന്നു പറഞ്ഞു സഹായം അഭ്യർഥിക്കുന്നതു മാലിക് വസീം എന്നയാളാണെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പൊലീസ് വീട്ടിൽനിന്നു പുറത്താക്കിയതിനാൽ കുടുംബത്തോടൊപ്പം തെരുവിൽ താമസിക്കേണ്ട സ്ഥിതിയാണെന്ന് ഇയാൾ വിഡ‍ിയോയിൽ പറയുന്നു. പൊലീസ് വീട് സീൽ ചെയ്ത് അടച്ചുപൂട്ടി, വീടു ഞങ്ങൾക്കു തിരികെ തരണം.







അതിനായി മുസഫറാബാദ് കമ്മിഷണറോട് ആവശ്യപ്പെടുകയാണ്. ഞങ്ങൾ കുട്ടികളോടൊപ്പം തെരുവിലാണുള്ളത്. എന്തെങ്കിലും സംഭവിച്ചാൽ ഉദ്യോഗസ്ഥരാണ് അതിന് ഉത്തരവാദികൾ.
പാക്ക് അധിനിവേശ കശ്മീരിലെ സ്വത്തുക്കൾ ഇന്ത്യയുടേയും സിഖുകാരുടേതുമാണെന്നാണ് മാലിക്കിന്റെ വാദം. വീട് തുറന്നുതരണം. അല്ലെങ്കിൽ ഇന്ത്യൻ സർക്കാരിന്റെ സഹായം തേടേണ്ടിവരും. ഇവരെ ഒരു പാഠം പഠിപ്പിക്കണം. അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹായം വേണം. ഈ ക്രൂരതയിൽനിന്ന് ഞങ്ങളെ രക്ഷിക്കാൻ ഇന്ത്യയോട് അഭ്യർഥിക്കുകയാണ്. വിഡിയോയിൽ മാലിക് വസീം പറയുന്നു.

വിഡിയോ കാണാൻ..👇





Post a Comment

أحدث أقدم