6 രൂപ നിരക്കിൽ ഒരു പേക്കറ്റ് ആട്ടയും 21 രൂപ നിരക്കിൽ ഒരു കിലോ പഞ്ചസാരയും ഇവർക്ക് ലഭ്യമാകും. ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം സൗജന്യമായി നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും ഓരോ അംഗത്തിനും ലഭിക്കും.
അടുത്തതായി പൊതുവിഭാഗം വിഭാഗം പി എച്ച് എച്ച് പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് കിലോയ്ക്ക് 2 രൂപ നിരക്കിൽ 4 കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുകയും ഗോതമ്പിന്റെ അളവിൽ നിന്നും ഒരു കിലോ കുറച്ച് പകരം ഒരു പാക്കറ്റ് ആട് 8 രൂപ നിരക്കിൽ വാങ്ങി എടുക്കുകയും ചെയ്യാം.
കാർഡിലെ ഓരോ അംഗത്തിനും നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ലഭിക്കും. പൊതുവിഭാഗം സബ്സിഡി നീല കാർഡ് ഉടമകൾക്ക് ആളൊന്നിന് 2 കിലോ അരി വീതം 4 രൂപ നിരക്കിലും, സ്റ്റോക്ക് അനുസരിച്ച് ഒരു കിലോ മുതൽ നാല് കിലോ വരെ ആഡ് 17 രൂപ നിരക്കിലും, 15 രൂപ നിരക്കിൽ 3 കിലോ സ്പെഷ്യൽ അരിയും ലഭിക്കും.
പൊതുവിഭാഗം വെള്ള റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പേസ നിരക്കിൽ 7 കിലോ അരിയും, 17 രൂപ നിരക്കിൽ സ്റ്റോക്ക് അനുസരിച്ച് 1 മുതൽ 4 കിലോ വരെ ആട്ടയും, സ്റ്റോക്ക് അനുസരിച്ച് 15 രൂപ നിരക്കിൽ മൂന്നു കിലോ സ്പെഷ്യൽ അരിയും ലഭിക്കും.
പൊതു വിഭാഗം ബ്രൗൺ റേഷൻ കാർഡ് ഉടമകൾക്ക് 10 രൂപ 90 പൈസ നിരക്കിൽ 2 കിലോ അരി ലഭിക്കുകയും, 17 രൂപ നിരക്കിൽ സ്റ്റോക്ക് അനുസരിച്ച് 1 കിലോ ആട്ടയും, 2 കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിലും ലഭ്യമാകും. ത്രൈമാസ കാലയളവിലെ മണ്ണെണ്ണ വിതരണവും ഉണ്ടായിരിക്കും.
ആകെ 8.5 ലിറ്റർ ആണ് വൈദ്യുതീകരിക്കാത്ത വീടുകൾക്ക് ലഭിക്കുന്നത്. വൈദ്യുതീകരിക്കപ്പെട്ട പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ഒന്നര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കപ്പെട്ട നീല വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഒരു ലിറ്റർ മണ്ണെണ്ണയും ലഭിക്കും. സ്പെഷ്യൽ മണ്ണെണ്ണ വിഹിതവും ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ണെണ്ണയുടെ വില 53 രൂപ.
إرسال تعليق