മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുരുന്നിന് ജീവനുണ്ടെന്ന് കണ്ടെത്തിയത് സംസ്‌കാരത്തിന് തൊട്ടുമുമ്പ്. ബ്രസീലിലെ റൊണ്ടോണിയയിലെ അരിക്വംസിലാണ് സംഭവം നടന്നത്. അഗസ്റ്റസ് എന്ന് വിളിക്കുന്ന കുട്ടിയെ 18-കാരിയായ അമ്മ കഴിഞ്ഞയാഴ്ചയാണ് പ്രസവിച്ചത്.
ഏഴാം മാസത്തില്‍ ജനിച്ച കുട്ടിയ്ക്ക് അനക്കമില്ലാതിരുന്നതിനാല്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാരത്തിനു കൊണ്ടുപോയപ്പോഴാണ് കുട്ടിയുടെ ഹൃദയമിടിപ്പ് തിരിച്ചറിയുന്നത്. തുടര്‍ന്ന് സംസ്‌കാരത്തിനു കൊണ്ടുപോയപ്പോഴാണ് കുട്ടിയുടെ ഹൃദയമിടിപ്പ് തിരിച്ചറിയുന്നത്. തുടർന്ന് കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സിവിൽ പോലീസും റൊണ്ടോണിയ പബ്ലിക് മന്ത്രാലയവും അറിയിച്ചു.
إرسال تعليق