പുറത്തുണ്ടായിരുന്ന ശുചിമുറി അടിച്ചു തകര്‍ത്ത് കതക് എടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തിട്ടുണ്ട്.
ആക്രമണത്തിന് ശേഷം വീടിന്റെ ചുമരില്‍ കരി കൊണ്ട് മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നും എഴുതിയിട്ടുണ്ട്. വെച്ചൂരിലാണു ഷാജി കുടുംബസമേതം താമസിക്കുന്നത്. ആക്രമണം നടന്ന വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായിട്ടാണ് ഷാജി പറയുന്നത്.
പുതുവര്‍ഷത്തലേന്ന് ഈ ഭാഗത്ത് പട്രോളിങ് നടത്തിയപ്പോള്‍ സംശയകരമായി കണ്ട ബൈക്കുകളുടെ നമ്പര്‍ കുറിച്ചെടുത്തിരുന്നതായും പൊലീസ് പറഞ്ഞു.
إرسال تعليق