സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ല; ജിഫ്രി മുത്തുക്കോയ തങ്ങൾ






സമസ്തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ കഴിയില്ലെന്ന് അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു പാർട്ടിക്കും ബുദ്ധിമുട്ടില്ലാത്ത നയമാണ് സമസ്തയുടെ നയം. തങ്ങൾ ഒരു രാഷ്ട്രീയവും പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസിഡന്റും ജനറൽ സെക്രട്ടറിയും പറയുന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ കൂട്ടിച്ചേർത്തു.





പ്രമേയ വിഷയത്തിൽ ഇപ്പോൾ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. പ്രമേയവുമായി ബന്ധപ്പെട്ട തന്റെ നിലപാട് പിന്നീട് പറയാം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ആളെയുണ്ടാക്കലല്ല സമസ്തയുടെ പണി. ആത്മീയത ഉണ്ടാക്കലാണ് ലക്ഷ്യം. അത്തരത്തിലുള്ള പ്രവർത്തനമാണ് സമസ്ത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.





സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും രാഷ്ട്രീയം പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ കാഴ്ചപ്പാട്. മാത്രമല്ല ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നതാണ് സമസ്തയുടെ നിലപാടെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.


Post a Comment

أحدث أقدم