കേരളത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടാകുമോ? ആരോഗ്യ മന്ത്രി മാധ്യമങ്ങളോട് പറയുന്നത് ഇങ്ങനെ.






സമ്പൂർണ്ണ ലോക്ക് ഡൗൺ വീണ്ടും ഉണ്ടാകുമോ എന്നതിനെ കുറിച്ച് പല ആളുകൾക്കും സംശയമായിരുന്നു. എന്നാൽ ആരോഗ്യ മന്ത്രി തന്നെ പത്ര മാധ്യമങ്ങളോട് ഇത് വ്യക്തമാക്കി. സമ്പൂർണ ലോക്ഡൗൺ ആലോചനയിൽ ഇല്ല എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
ഓമിക്രോൺ വ്യാപനം അതിവേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ കടുത്ത നടപടികൾ ഒഴിവാക്കുന്നതിനു വേണ്ടി സഹകരിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.






സംസ്ഥാനത്ത് വിദേശത്തു നിന്ന് എത്തുന്ന ആളുകൾക്ക് കേന്ദ്ര സർക്കാർ നിർദേശപ്രകാരം 7 ദിവസം നിർബന്ധ ക്വാറന്റൈൻ നടപ്പാക്കിത്തുടങ്ങി. കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്കുള്ള യാത്രകളെ അടുത്ത ആഴ്ച മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോയമ്പത്തൂർ കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഡിസംബർ 8 ന് ശേഷം പ്രതിദിന രോഗ വർദ്ധനവ് ആയിരത്തിന് മുകളിൽ എത്തിയിരിക്കുകയാണ്.
എറണാകുളം തിരുവനന്തപുരം എന്നീ ജില്ലകളിൽ ഗുരുതരമായ സാഹചര്യമാണ് ഉള്ളതും എന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികളുടെ എണ്ണം സംസ്ഥാനത്ത് 300 ന് മുകളിലെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ ലോക്ക് ഡൗൺ ഉണ്ടായിരിക്കുകയില്ല എന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറയുന്നത്.






കേരള സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന നടപടികളിലൂടെ ആണ് സർക്കാർ മുന്നോട്ട് പോകുന്നത്. അടുത്ത കോവിഡ് അവലോകനയോഗത്തിൽ രോഗബാധിതരുടെ എണ്ണം നിയന്ത്രിക്കുവാനുള്ള ചർച്ചകൾ നടത്തും.
48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റൊ രണ്ട് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റൊ ഇല്ലെങ്കിൽ തമിഴ്നാട്ടിലേക്കുള്ള യാത്രാ അനുവദിക്കുകയില്ല. ഇതിൽ രണ്ടിൽ ഏതെങ്കിലും ഒരു രേഖ ഉണ്ടെങ്കിൽ മാത്രമായിരിക്കും ബോർഡർ കടന്നുവരാനുള്ള അനുമതി ലഭിക്കുകയുള്ളൂ.

വിഡിയോ കാണാൻ..👇









Post a Comment

أحدث أقدم